Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aby N. Joseph

ല​ളി​ത​ക​ലാ അ​ക്കാ​ദ​മി വി​വാ​ദം ചെ​യ​ർ​മാ​ന്‍റെ ഗൂ​ഢാ​ലോ​ച​ന: എ​ബി എ​ൻ. ജോ​സ​ഫ്

തൃ​​​ശൂ​​​ർ: ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് അ​​​വ​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ത​​​നി​​​ക്കെ​​​തി​​​രേ ഉ​​​യ​​​രു​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് എ​​​ബി എ​​​ൻ. ജോ​​​സ​​​ഫ്.

ഇ​​​തി​​​നു​​​പി​​​ന്നി​​​ൽ അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ മു​​​ര​​​ളി ചീ​​​രോ​​​ത്തി​​​ന്‍റെ ബോ​​​ധ​​​പൂ​​​ർ​​​വ​​​മാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​രം അ​​​വ​​​ധി​​​യെ​​​ടു​​​ത്ത​​​തി​​​നെ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ബ​​​ന്ധ​​​പൂ​​​ർ​​​വം അ​​​വ​​​ധി​​​യി​​​ൽ വി​​​ട്ട​​​താ​​​ണെ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്.

അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​ധൂ​​​ർ​​​ത്തി​​​നും വി​​​ദേ​​​ശ​​​ഫ​​​ണ്ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കും കൂ​​​ട്ടു​​​നി​​​ൽ​​​ക്കാ​​​ത്ത​​​താ​​​ണ് ത​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണം.

കെ​​​ട്ടി​​​ട​​​വാ​​​ട​​​ക​​​യി​​​ന​​​ത്തി​​​ലും ഇ​​​ന്‍റീ​​​രി​​​യ​​​ർ ജോ​​​ലി​​​ക​​​ളി​​​ലും ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ അ​​​ഴി​​​മ​​​തി ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ചെ​​​യ​​​ർ​​​മാ​​​ന്‍റെ ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ​​​യ്ക്കു മ​​​ങ്ങ​​​ലേ​​​ല്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സു​​​രേ​​​ഖ, കെ.​​​പി. മു​​​ര​​​ളീ​​​ധ​​​ര​​​ൻ, മു​​​ൻ സെ​​​ക്ര​​​ട്ട​​​റി എ​​​ൻ. ബാ​​​ല​​​മു​​​ര​​​ളീ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up